Students Corner



WE CAME TO EARTH BEARING THE DREAMS OF OUR PARENTS.WE PASS EACH STAGES OF OUR LIFE AND WE THINK IT IS A NORMAL AND ORDINARY PROCESS EVEN THOUGH IT IS NOT.WHEN WE MATURE THEIR DREAMS BECOME OUR DREAMS.THE STRUGGLE FOR EXISTENCE STARTS AT THE AGE OF THREE AND CONTINUES FOR MORE THAN ONE THIRD OF OUR LIFE.AS WE FED UP WITH THIS HUGE STRUGGLE THE DREAMS STARTS DIMINISHING AND WISHES TO FULFILL THE MINIMUM NEEDS.AFTER THE STRUGGLE OF LIFE THE ONLY THING LEFT BEHIND ISA BUNDLE OF CERTIFICATES AND A DESERTED MIND. 

മുഖം മനസ്സിന്‍റെ കണ്ണാടി???????????????????

പഴഞ്ചൊല്ലുകളുടെ സ്രഷ്ടാകളെ, മാപ്പ് .

                         എത്ര നാള്‍ നീളും എന്നറിയാത്ത ഈ മഹായാത്രയുടെ ഈ ചെറിയ ഘട്ടം ആരംഭിച്ചത് ഒരു വ്യാഴാഴ്ച ആയിരുന്നു. അത്രയും നാളത്തെ യാത്രയില്‍ വഴിയില്‍ ചുരുക്കം വ്യക്തികളെ മാത്രമേ കണ്ടിരുന്നുള്ളൂ. എങ്കിലും മറുള്ളവരെ മനസിലാക്കാനുള്ള കഴിവുണ്ട് എന്ന ധാരണ ആയിരുന്നു മനസ്സില്‍‍. പക്ഷേ ആ ധാരണ തെറ്റായിരുന്നു എന്ന് മനസ്സിലാക്കാന്‍ സമയം ഒരുപാടു വേണ്ടിവന്നു എന്നുള്ളത് തികച്ചും വേദനാജനകമായിരുന്നു. കാരണം ഇത്രയും നാള്‍‍ ഞാന്‍‍ എന്നെത്തന്നെ മനസ്സിലാക്കിയില്ലായിരുന്നു.

                        അപ്രതീക്ഷമായി ആരംഭിച്ച ഈ യാത്ര എനിക്ക് സമ്മാനിച്ചത്‌ വിലമതിക്കാനാകാത്ത അനുഭവങ്ങളായിരുന്നു ജീവിത സത്യങ്ങള്‍ ആയിരുന്നു.ഞെട്ടലോടുകുടി ചിലതൊക്കെ എനിക്ക് വിശ്വസിക്കേണ്ടിവന്നു.വഴിയില്‍ നിന്നവരുടെ മുഖങ്ങള്‍ പ്രസന്നമായിരുന്നു. എന്നാല്‍ അവയില്‍ പലതും മുഖംമൂടികള്‍ ആണെന്ന് മനസിലാക്കിയത് വൈകിയാണ്. പലര്‍ക്കും പറയാനുണ്ടായിരുന്നത് കണ്ണീര്‍ നനഞ്ഞ കഥകളായിരുന്നു. ഈ കഥകളെല്ലാം അവസാനിച്ചത്‌ ഒരു ചോദ്യത്തില്‍ ആയിരുന്നു.അവയ്ക്ക് മുന്നില്‍ മൗനമായി ഇരിക്കാനേ സാധിച്ചുള്ളൂ.എല്ലാത്തിനും അപ്പുറം സ്നേഹത്തിന്റെ അത്യാഗ്രഹികള്‍ ആയിരുന്നു എല്ലാവരും. ചിരിക്കുന്ന മുഖത്തിന്‌ പിന്നിലെ ജ്വലിക്കുന്ന മനസ്സ് ആരും അറിയില്ല.മറക്കാനും ക്ഷമിക്കാനും ഉള്ള മനസ്സ് എല്ലാവര്‍ക്കും നഷ്ടപെട്ടുപോയി. മറ്റുള്ളവരുടെ വേദനകള്‍ പലര്‍ക്കും ഒരു ലഹരിയാണ്.അതിനുവേണ്ടി അവര്‍ എന്തും ചെയ്യും. പല അവസരത്തിലും ചില മുഖങ്ങള്‍ ഉണ്ടാകരുതേ എന്ന് ആഗ്രഹമുണ്ടാകും.പക്ഷെ ആദ്യം കാണുന്നത് ആ മുഖങ്ങള്‍ ആകും.
                 ക്രൂരമായ ജീവിതത്തെ പഴിച്ചു നടന്നിരുന്ന എന്നോട് ജീവിതമല്ല മനസ്സാണ്‌ ക്രൂരത കാണിക്കുന്നത് എന്ന് തിരുത്തിത്തന്നത് അത്രയും നാള്‍ എവിടെയോ മറഞ്ഞുനിന്ന അല്ല മുന്‍പില്‍ ഉണ്ടായിട്ടും ഞാന്‍ കാണാതെ പോയ എന്‍റെ പ്രിയ സുഹൃത്തായിരുന്നു.സത്യമാണ്,മനസ്സിന്‍റെ ക്രൂരതകള്‍ കൊണ്ട്‌ മുറിവ് സംഭവിക്കുന്നത്‌ ജീവിതത്തിനാണ്.
 
                  മനസ്സിലെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍, പഠിച്ച അക്ഷരങ്ങളും കോര്‍ത്തുവെച്ച വാക്കുകളും മതിയാകാതെ വന്നപ്പോള്‍ പലതും നഷ്ടപ്പെടുന്നത് നിറകണ്ണുകളോടെ നോക്കിനില്‍ക്കേണ്ടി വന്നു. മനസ്സിന് വാതിലുകള്‍ ഉണ്ടായിരുന്നെകില്‍ എന്ന് ആശിച്ചുപോയ അവസരങ്ങള്‍ ആയിരുന്നു അത്.
 
                 ജീവിതം ഒരിക്കലും ഒരു തമാശ ആയിരുന്നില്ല. പക്ഷെ പലപ്പോഴും ജീവിതത്തില്‍ നാം ഒരു തമാശയായി പോകാറുണ്ട്.അപ്പോഴാണ് ജീവിതം വിഡ്ഢി പറഞ്ഞ കഥയാണെന്ന് നാം സമ്മതിക്കുന്നത്. വര്‍ഷങ്ങള്‍ ഒഴുക്കിനെതിരെ നീന്തും അവസാനം തളര്‍ന്നു ഒഴുക്കിനൊപ്പം പോകാന്‍ നിര്‍ബന്ധിതമാകും.അതൊരു പരാജയമാണ്. എങ്കിലും അടുക്കാന്‍ പോകുന്ന ഒരു തീരം സ്വപ്നം കണ്ട്‌ മുന്‍പോട്ടു പോകും. കുഴിയില്‍ നിന്നും പടുകുഴിയിലേക്ക് പോകുന്ന ഈ യാത്രയ്ക്കും  സന്തോഷത്തിന്റെയും സങ്കടത്തിന്റെയും വിജയത്തിന്റെയും പരാജയത്തിന്റെയും വഞ്ചനയുടെയും ഒക്കെ ഒരുപാടു കഥകള്‍ ഉണ്ടാകും കൂട്ടിന്.
 
                കെട്ടിയ ഒരു വേഷം കൂടി അഴിഞ്ഞു വീഴാന്‍ പോകുന്നു.വിചാരത്തിനും അപ്പുറം ഒരു വലിയ ലോകം ഉണ്ടെന്നു മനസിലാക്കിതന്ന ജീവിതം,ജീവിതം എന്താണെന്നു മനസിലാക്കിതന്ന ഒരു വേഷം.ആടകള്‍ ഓരോന്നായി അഴിക്കുമ്പോള്‍ മനസ്സില്‍ നിറയുന്ന നിര്‍വികാരതയ്ക്ക് കര്‍ക്കിട മാസത്തിലെ മഴയുടെ നിറമായിരുന്നു.................


Students are Requested to send their creative work to this email id ndrknsglib@gmail.com

അച്ഛന്‍



അമ്മയെക്കുറിച്ചും അമ്മയുടെ സ്നേഹത്തെക്കുറിച്ചും പലരും പറയാറുണ്ട്, എഴുതിയിട്ടുമുണ്ട്.പക്ഷെ അച്ഛനെക്കുറിച്ച് അതു കണ്ടിട്ടില്ല.അച്ഛന്‍ ഒരു ക്രൂര കഥാപാത്രമാണോ?അച്ഛനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ സ്നേഹമില്ലാത്ത കര്‍ക്കശക്കാരനായ ഒരു കഥാപാത്രം ആകും മിക്കവരുടെയും മനസ്സില്‍ വരുന്നത്.എന്നാല്‍ ഒരു കുടുംബത്തിന്‍റെ ഭാരം മുഴുവന്‍ ചുമക്കുന്ന,സ്വന്തം ഇഷ്ടം ത്യാഗം ചെയ്ത് വേദനകള്‍ സഹിക്കുന്ന അച്ഛനെ പലപ്പോഴും ദേഷ്യത്തോടെ നോക്കുമ്പോള്‍ ഒരു കാര്യം ഓര്‍ക്കുക അച്ഛനും അമ്മയും സ്നേഹത്തിന്റെ നിധികുംഭമാണ്.അമ്മയുടെ സ്നേഹം വാത്സല്യമായും കണ്ണുനീരായും എപ്പോഴും പുറത്തുവന്നുകൊണ്ടേയിരിക്കും, പക്ഷെ അച്ഛന്‍ സ്നേഹത്തിന്റെ നിറകുടമാണ്, അതു ഒരിക്കലും തുളുംബില്ല,അതു ഉള്ളില്‍ കിടന്നു അലയടിച്ചുകൊണ്ടേയിരിക്കും ,ഒരു തുള്ളി പോലും പുറത്തുവരില്ല.വിങ്ങുന്ന മനസുമായി നടക്കുമ്പോഴും ഒരുതുള്ളി കണ്ണുനീരും പുറത്തുവരില്ല................ചെറിയ കാര്യത്തിനുപോലും പരിഭവത്തിന്റെ  ഭാണ്ടമഴിക്കുന്ന അമ്മ , മനസ്സില്‍ അണയാത്ത കനലും ,മുന്‍പില്‍ ഒരായിരം ചോദ്യവും ഉള്ളപോഴും മുഖത്ത് മന്ദഹാസത്തിന്റെ പനിനീര്‍പുഷ്പവുമായി നടന്നുനീങ്ങുന്ന അച്ഛന്‍.അമ്മയുടെ മനസ്സ്‌ കണ്ടറിയാം,അതിന് ഒരു അവസ്ഥയെ ഉള്ളു.അതു സന്തോഷം വരുമ്പോള്‍ ചിരിക്കും,വിഷമം വരുമ്പോള്‍ കരയും.പക്ഷെ അച്ഛന്‍റെ ഹൃദയം തൊട്ടറിയണം.പുറമെയുള്ള പരുപരുപ്പും ഉള്ളിലെ മാര്‍ദ്ധവവും,നൈര്‍മല്യവും അനുഭവിച്ചുതന്നെ അറിയണം.ജീവിതത്തിലെ പല ചോദ്യത്തിനുമുന്പിലും അമ്മ പകച്ചുനിന്നപോളും നമ്മുടെ കണ്ണുകള്‍ പരതിയതും അച്ഛനെ ആയിരിക്കും.കാരണം അതിനുള്ള ഉത്തരം അവിടെ മാത്രമേ ഉള്ളു.ജീവിതത്തെ പിടിച്ചുകുലുക്കുന്ന സമസ്യകള്‍ക്ക് അമ്മ പറഞ്ഞുതന്ന ഉത്തരം കണ്ണുനീരായിരുന്നു.പക്ഷെ അതു ശരിയല്ലെന്ന് പഠിപ്പിച്ചതും അച്ഛനായിരുന്നു.



അണഞ്ഞുപോയ കല്‍വിളക്കും മണിനാദവും

പലപ്പോളും യാത്രകള്‍ ‍ ഒരുപാട് കാര്യങ്ങള്‍  പറയാറുണ്ട്‌ ..
പലതും കാണിച്ചു തരാറുണ്ട് , പല അനുഭവങ്ങള്‍ ‍ തരാറുണ്ട് ....
ഒരിക്കല്‍  ‍ അവളും ഒരു യാത്ര പോയി
ആ യാത്രയില്‍ ‍ ഒരുപാട് സ്ഥലങ്ങള്‍ ‍ പിന്നിട്ടു
ഒരു സ്ഥലം അവളെ വല്ലാതെ ആകര്‍ഷിച്ചു .കവിതകളും ,പാട്ടും, ഏകാന്തതും ഇഷ്ട്ടപെടുന്നകൊണ്ടാകാം അവള്‍ക്ക്  ആ സ്ഥലത്തേക്ക് വല്ലാത്ത ഒരു  ആകര്‍ഷണം  തോന്നിയത്. ഈ യാത്രയില്‍  ഒരു വിശ്രമം ആകാം എന്ന് കരുതി വണ്ടി വഴിയരുകില്‍ ‍ ഒതുക്കി . അത് ഒരു കാടാണ്.കുറെ മുന്‍പോട്ടു  ഒറ്റയ്ക്ക് നടന്നു.പോകുംവഴി  ഒരു അവ്യക്തമായ പാത അവള്‍ ‍ കണ്ടു. അത് ഒരു പക്ഷെ നടപാത ആയിരുന്നിരിക്കാം .നിറയെ പച്ചപ്പ്‌. അരണ മരവും. അരയാലും, ഒക്കെ നിറഞ്ഞ ഒരു കാട്..അവിടെ അവളെ ആകര്‍ഷിച്ചത്  അങ്ങിങ്ങായി ഉള്ള ചെറിയ വെള്ളം നിറഞ്ഞ കുളങ്ങള്‍ ‍ ആയിരുന്നു.ഒരു പക്ഷെ ആ പ്രദ്ദേശം മനുഷ്യ വാസയോഗ്യം അല്ലായിരിക്കാം.

അവള്‍ ‍
ആ നടപ്പാതയിലൂടെ   ഒരുപാട് ദൂരം മുന്നോട്ടു നടന്നു.അണ്ണാനും മരം കൊത്തിയും ,കുരുവിയും ,
മുയലും ,ഉടുമ്പും ,ഒക്കെ ഉള്ള ഒരു കൊച്ചുകാട്‌  . ഇഴ  ജന്ടുക്കള്‍   ഉണ്ടായിരുന്നിട്ടും ഒരുപക്ഷെ അതിനെ ഒന്നും വകവെയ്ക്കാതെ അവള്‍ ‍ ഒരുപാടു  മുന്‍പോട്ടു  നടന്നു ,

പെട്ടന്ന് അവളെ ആരോ പുറകില്‍നിന്നും  വലിക്കും പോലെ തോന്നി ,തെല്ലും ഭയം കൂടാതെ അവള്‍ ‍ തിരിഞ്ഞു നോക്കി , സാരി തുമ്പ് ഒരു കാര മുള്ളില്‍ ‍ ഉടക്കി ഇരിക്കുന്നു ,ഉടക്ക് വിടീക്കാനായി ‍    ശ്രമിക്കുന്നതിനിടെ  ഇടിഞ്ഞു പൊളിഞ്ഞ ഒരു കെട്ടിടത്തില്‍ ‍ അവളുടെ ശ്രദ്ധ പതിഞ്ഞു. ആ മുള്ള് ശ്രദ്ധിക്കാതെ അവള്‍  ആ കെട്ടിടം ലെക്ഷ്യം വച്ചു  നീങ്ങി

.
ഒറ്റ നോട്ടത്തില്‍ അത് ഒരു അമ്പലം ആണെന്ന് ആര്‍ക്കും  തോന്നും. അതിനടുത്തായി ഒരു കല്‍മണ്ടപവും  .പഴയ കൊത്തു പണികളില്‍  തീര്‍ത്ത  ഒരു മണ്ഡപം ,അതില്‍ ‍ നിറയെ ഒരു രാജ കുമാരിയുടയൂം , രാജാവിന്ടെയും   രൂപങ്ങള്‍  കൊത്തി വെച്ചിരിക്കുന്നു .ആ അമ്പലത്തില്‍ പ്രതിഷ്ട്ട ഒന്നും കാണാന്‍ കഴിഞ്ഞില്ല . കല്‍മണ്ടാപത്തില്‍ ‍    പായല്‍ ‍ പിടിച്ചു പോയ കല്‍വിളക്കും , നടകളും  മണികളും..
ഇളം കാറ്റ് വീശുമ്പോള്‍ ‍  ആ മണികള്‍ ‍ മെല്ലെ ഉണ്ടാക്കുന്ന നാദം  അവിടെ മുഴുവന്‍ ‍ മുഴങ്ങി.എവിടെയോ കണ്ട് മറന്ന ,അല്ലങ്ങില്‍  ‍ കേട്ട് മറന്ന പുരാണ കഥയിലെ രംഗങ്ങള്‍ മിന്നി മായും പോലെ  അവള്‍ക്ക്  തോന്നി. ആ പടവുകള്‍ ‍  നടന്നു അവള്‍ ആ കല്‍മണ്ടാപത്തില്‍ ‍ കയറി .അതില്‍ കൊത്തി വയെക്കപ്പെട്ട ആ രാജകുമാരിയെ ഉം ,രാജാവിനെയും അവള്‍ ‍ മാറി മാറി നോക്കി .തന്‍റെ  ആരൊക്കെയോ ആണ് ഇവരെന്ന് അവള്‍ക്ക്  തോന്നി


.
തൊട്ടടുത്തായി  ചായകൂട്ടില്‍   തീര്‍ത്ത  രണ്ടു ചിത്രങ്ങള്‍ ,,,,അത് വല്ലാതെ പഴക്കം ചെന്നവ ആയിരുന്നു.  എങ്കിലും ഒട്ടും ശോഭ മങ്ങാതെ ആ രാജാവിന്‍റെയും  രാജകുമാരിയുടെം തേജസ്‌ അപ്പാടെ ഒപ്പിയെടുത്ത ഒരു ചായ കൂട്ടായിരുന്നു അത് .....

ആടി ഉലഞ്ഞ   മുടിയും ,നെറ്റിച്ചുട്ടിയം കഴുത്തില്‍ കരിമണി മാലയും ഇട്ടു    പ്രൌടിയോടെ     
നില്‍ക്കുന്ന രാജ കുമാരി .കുമാരിഉടെ കയില്‍ ഒരു സംഗീത ഉപകരണം ..മൂന്നു കമ്പികള്‍ ഉള്ളതാരുന്നു അത് .വയലിന്‍ ന്റെ പഴയ രൂപം ആകാം ഒരുപക്ഷെ .പക്ഷെ അതിന്‍റെ stick     
  രാജ കുമാരിടെ കയില്‍ ഇല്ല. ഒരു കൈ എന്തിനോ വേണ്ടി അവള്‍ നീട്ടി പിടിക്കും പോലെ .തൊട്ടടുത്തായി വെളുത്ത ഒരു അശ്വത്തിന്റെ മുകളില്‍ പ്രൌടിയോടെ ഒരു തേജസ്വരൂപനായ ഒരു രാജകുമാരന്‍. 
ആ കുതിരയുടെ കണ്ണില്‍ നിന്നും പ്രകാശം പരക്കുന്നുണ്ടായിരുന്നു. അത് അതീവ സന്തുഷ്ടനായി കാണപ്പെട്ടു .രാജകുമാരന്‍ ചെറു പുഞ്ചിരിയോടെ എന്തോ നിഷേധിക്കും പോലെ തല തിരിച്ച്‌ കുതിരപ്പുറത്ത്  ഇരിക്കുന്നു . രാജകുമാരന്റെ ഒരു കൈയ്യില്‍ കുതിരയുടെ കടിഞ്ഞാണും മറു കൈയ്യില്‍ നൂലുകള്‍ കൊണ്ടു ഒരു വശം കെട്ടിയ ഒരു തണ്ടും.  ഒരു പക്ഷെ അതാകാം രാജകുമാരിയുടെ വയലിന്‍ stick .രാജകുമാരി ആ സംഗീത ഉപകരണം വായിക്കാന്‍ തുടങ്ങുമ്പോള്‍ രാജകുമാരന്‍ അത് പിടിച്ചു വാങ്ങിയതാകാം. എന്തായാലും അതിമനോഹരമായിരുന്നു ആ ചായക്കൂട്ട്.ആരായിരിക്കും ആ രാജകുമാരനും
രാജകുമാരിയും ,ആരായിരിക്കും അത് വരചിട്ടുണ്ടാവുക.  



ആരെങ്കിലും ഒന്ന് പറഞ്ഞു തന്നിരുന്നെന്ഗില്‍.അവള്‍ അത് ആരാണെന്നു അറിയാന്‍ ഒരുപാട് ആഗ്രഹിച്ചു.ആര്‍ക്കും അറിവുണ്ടാകില്ല ഈ  സ്ഥലം.ഒരു  
പക്ഷെ താനായിരിക്കും അധ്യമായ് അങ്ങോട്ട്‌ വന്നിടുണ്ടാവുക.പെട്ടന്ന് ഒരു ഇളം കാറ്റ് ആ മണികളെ തഴുകി കടന്നുപോയി .അതില്‍ നിന്നുണ്ടായ നാധത്തില്‍ അവള്‍ ലെയിച്ചു.ഒരു പക്ഷെ രാജകുമാരി വായിക്കുന്ന ആ സംഗീത    ഉപകരണം ഈ നാദം ആകാം ഉണ്ടാക്കുക.ഒരുപാട് അവള്‍ ചിന്ധിച്ചുകൂട്ടി .
.ആ ചിത്രകൂട്ടില്‍ കണ്ട കാഴ്ച അവളെ വല്ലാതെ അത്ഭുതപ്പെടുത്തി.കുമാരി നില്‍ക്കുന്നഹ്ത്  ഒരു കുളത്തിന്‍റെ തീരത്താണ്.അതിന്‍റെ ചുറ്റും കാരമുള്ളും ഉണ്ട് .തൊട്ടടുത്തായി ഒരു അരയാലും നില്‍ക്കുന്നു  .ഈ സ്ഥലം എവിടെയോ കണ്ടതു മറന്നതാണെന്ന് അവള്‍ക്ക് തോന്നി .
അവള്‍ ആ മന്ധപതിന്റെ പടവുകള്‍ അതിവേഗം  ഇറങ്ങി.തന്‍റെ സാരി ഉടക്കിയ ആസ്ഥലതെക്ക് ഓടി .അവിടെ തൊട്ടടുത്തായി ഒരു ചെറു കുളവും അരയാലും നിന്നിരുന്നു.ആചായകൂട്ടില്‍ ഉള്ളതുപോലെ തന്നെ അതിമനോഹരമായിരുന്നു ആ പ്രദേശം  .


ആ പ്രകൃതി സൌധര്യത്തില്‍ അവള്‍ മയങ്ങി..നേരം വല്ലാണ്ട് ഇരുണ്ടു.ആ പ്രകൃതിഭങ്ങിയില്‍ സൂര്യന്‍  അസ്തമിച്ചത് അവള്‍ അറിയാതെ പോയി . രണ്ധും കല്‍പ്പിച്ചു ആ കല്മാന്ധപതിലേക്ക് അവള്‍ വീണ്ടും  തിരിച്ച്‌ നടന്നു.ആ കുമാരിയയൂം രാജകുമാരനെയും വിട്ടു പോരാന്‍ അവള്‍ക്ക് തോന്നിയില്ല .അവള്‍ ആ മന്ധപത്തില്‍ ഇരുന്നു.അവള്‍ പലതും ചിന്ധിച്ചു കൂട്ടി.മണിനാധവും ചീവിടിന്റെ ശബ്ദവും ,ചെന്നയിക്കള്‍ ഓലി ഇടുന്ന ശബ്ദവും  ഒഴികെ മറ്റൊന്നും അവള്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞില്ല.തങ്ങളെ സന്ദര്‍ശിക്കാന്‍ വന്ന യാത്രക്കാരിക്ക് വെളിച്ചം തരാന്‍ രാജാവ് അയച്ച വിലക്കെന്ധിയ തോഴിമാരെ പോലെ മന്നമിനുങ്ങികള്‍ അവളെ ചുറ്റി പറന്നുകൊണ്ട്ടിരുന്നു .



കുട്ടിക്കാലത്ത് കേട്ടിട്ടുള്ള വന ധേവധയേയും കാട്ടുകൊള്ളക്കാരെയും അവള്‍ ഓര്‍ത്തു.പക്ഷെ അവിടെ ആരും കാണില്ലാന്ന്  അവള്‍ ഊഹിച്ചു,അല്ലെങ്കില്‍ ഈ കല്മദ്ദപം   അവര്‍ നാമവശേഷംമാക്കിയേനെ.തനിക്കു കൂട്ടായി ചന്ദ്രനും നിലാവും ഉണ്ട്ടന്നു  അവള്‍ക്ക് തോന്നി.ഇളം കാട്ടിലും തണുപ്പിലും അവള്‍ ഉറക്കതിലീക്ക് ആണ്ട്ട്   പോയി.കൈയില്‍ ആരോ തട്ടി ഏല്‍പ്പിക്കും   പോലെ തോന്നി.ഒരു പക്ഷെ അത് രാജകുമാരിയോ ,അവളുടെ തോഴിമാരോ ആയിരിക്കാം.കുമാരി തന്നെ കാണാന്‍ വന്നതായിരിക്കാം .തണുത്ത് വിറച്ച ആ കയികള്‍  ആ തോഴിയുടെ നേരെ അവള്‍ നീട്ടി.കയില്‍ ആരോ നുണയുന്നത് പോലെ.,ഒരു പക്ഷെ കുമാരിയുടെ മൃദുലമായ കരങ്ങള്‍ അവളെ തഴികിയതാവാം  .മെല്ലെ അത് അവളെ ഇക്കിളി കൂട്ടി.ഉറക്കത്തില്‍ നിന്നും ഏറ്റു കണ്ണ് തുറന്നപ്പോള്‍ തൊട്ടടുത്തായി ഒരു മാന്‍കുട്ടി...അവള്‍ക്ക് വല്ലാത്ത സന്തോഷം തോന്നി.



അവിടെ മുഴുവന്‍ മാനുകള്‍ മേയുന്നു.മുയലുകള്‍ ചാടി ചാടി നടക്കുന്നു.വളരെ മനോഹരം ആയിരുന്നു ആ കാഴ്ച.മേഞ്ഞു നടക്കുന്ന മാനിനെ നോക്കി അവള്‍ ഒരുപാട് നേരം ഇരുന്നു.മതി ആയിട്ടെന്നവണ്ണം  മെല്ലെ നീങ്ങി നീങ്ങി അവറ്റകള്‍ എങ്ങോട്ടോ പോവുകയാണ്.എങ്ങോട്ടാണെന്ന് അറിയാന്‍ അവള്‍ക്കും ഒരു ആകാംഷ തോന്നി.മെല്ലെ മെല്ലെ അവളും അവറ്റകളുടെ പുറകെ നടന്നു.ഒരു മല കേറി ഇറങ്ങി ഒരു കാട്ടരുവി ലെക്ഷ്യമാക്കി ആണ് അവറ്റകളുടെ യാത്ര.വെള്ളാരം കല്ലുകളില്‍ തട്ടി ഒഴുകുന്ന കൊച്ചരുവി.അതിന്‍റെ ശബ്ദം  അവിടെ മൊത്തം മുഴങ്ങി കേള്‍ക്കാം.



അധികം ആഴമില്ലാതെ പരന്നാണ് അത് ഒഴുകുന്നത്‌.അവളും അരുവി കുറുകെ കടക്കാന്‍ നോക്കി.അരുവിയെലെ വെള്ളത്തിന്‌ വല്ലാത്ത തണുപ്പ്.അവള്‍ അതില്‍ മുഖം കഴുകി.വിണ്ട്ടും      മുന്‍പോട്ടു നടന്നു.ആ അരുവി രണ്ധു മലയെ ചുറ്റി ആണ് ഒഴുകുന്നത്‌.അത് ആ പ്രദേശം മുഴുവന്‍ വളഞ്ഞു ചുറ്റി ആണ് ഒഴുകുന്നത്‌.ഈ അരുവി ആണ് ആ കാട് മൊത്തം നനക്കുന്നത്. പക്ഷെ ആ മാനുകള്‍ അവിടിവിടെയായി ഉണ്ധയിരുന്ന കല്ലുകള്‍ടെ മുകളില്‍ കൂടി ചാടി ചാടി അരുവി കുറുകെ കടന്നു.ഒരു കാഴ്ച അവളില്‍  വല്ലാതെ അത്ഭുതം ഉണ്ടാക്കി.ആ മാനുകള്‍ അരുവി കടന്നു മുന്‍പോട്ടു നീങ്ങി അവിടെ തൊട്ടടുത്തുള്ള  ആ കുളത്തിലെ വെള്ളം കുടിക്കുന്നു.എത്രയും തെളിഞ്ഞ അരുവിയും നല്ല തണുത്ത ശുദ്ധമായ വെള്ളവും ഉള്ളപ്പോള്‍ ഇവറ്റകള്‍ എന്ധിനാണ് കുളത്തിലെ വെള്ളം കുടിക്കുന്നത്.കാരണം അറിയാന്‍ കഴിഞ്ഞിരുന്നെങ്ങില്‍ എന്ന് അവള്‍ വല്ലാതെ ആഗ്രഹിച്ഹു.മിണ്ട പ്രാണികളുടെ ഭാഷ പടിചിരുന്നെങ്ങില് എന്ന് അവള് വല്ലാതെ ചിന്ധിച്ചു പോയി.  .



ആ അരുവിയെ വകവെയ്ക്കാതെ അവര്‍ മുന്‍പോട്ടു നീങ്ങി .അവര്‍ ലെക്ഷ്യം വെക്കുന്നത് എന്താകാം. അവള്‍ ഒരുപാട് ചിന്ധിച്ചു നോക്കി.വരുന്നതുപോലെ വരട്ടെ എന്ന് ചിന്ധിച്ചു വീണ്ടും മുന്‍പോട്ടു പോയി.അവറ്റകള്‍ ഒരു പുല്മീട് കടന്നു മുന്‍പോട്ടു നീങ്ങികൊണ്ടിരുന്നു.തെല്ലു ദൂരം പിന്നിട്ടപ്പോള്‍ കുറച്ചകലെയായി പഴയ ഒരു കോട്ട വാതിലും ഒരു കൊട്ടാരവും അവള്‍ക്ക് കാണാന്‍ കഴിഞ്ഞു .മാന്‍ കൂട്ടം   അത് ലെക്ഷ്യമാക്കി നീങ്ങുകയാണ്  .തനിക്കു വഴികാനിച്ചുതരാന്‍ എന്നവന്നമാണ് അവറ്റകളുടെ നടപ്പ്.


അത് അടുത്തുവന്നുകൊണ്ടിരുന്നു. മാനുകള്‍ കോട്ട പിന്നിട്ടു ഉള്ളിലേക്ക് കേറി.അവിടെ ആ കൊട്ടവതിലിനു മുന്‍പില്‍ ഒരു  പാലം ഉണ്ട്ട് .അതിന്‍റെ കീഴെകൂടി ഒരു അരുവി ഒഴുകുന്നു.കുറെ മുന്‍പ് കണ്ട    ആ അരുവി ആണ്  ഇത്.അവള്‍ക്ക് ഒത്തിരി അത്ഭുതമായി.


അവള്‍ കൊട്ടവാതിലിനു ഉള്ളിലേക്ക്  കയറി. അവിടെ മനുഷ്യവാസം ഇല്ലാത്തതിനാല്‍ കാട് പിടിച്ചുകടന്നിരുന്നു.അന്ഗത്തട്ടും ഉദ്യാനവും ഒക്കെ ഉണ്ടായിരുന്നതിന്റെ   ലെക്ഷണങ്ങള്‍      അവിടെ കാണാമായിരുന്നു.അവിടെ അടുത്തായി ഒരു കുതിരവണ്ടി തകര്‍ന്നു കിടന്നിരുന്നു.നശിച്ചുപോയ ഒരു രാജകൊട്ടാരത്തിന്റെ അവശിഷ്ട്ടങ്ങള്‍ അവിടെ കാണാമായിരുന്നു.ആ കൊട്ടാരത്തിന്റെ ഉള്ളിലേക്ക് കടക്കാന്‍ അവള്‍ക്ക് കഴിഞ്ഞില്ല.

ആ മാന്കൂട്ടാതെ പിന്നീടു അവള്‍ കണ്ടില്ല . അവള്‍ അവിടെ നിന്നും ഇറങ്ങി കവാടത്തില്‍ എത്തി.അവിടെ കുറെ ദൂരെയായി ആ അരുവി ചുറ്റി ഒഴുകുന്നതിടെ  ഒരു ദ്വീപിന്റെ രൂപത്തില്‍ ഒരു മണ്ട്ടപം    പണി തീര്‍ത്തിരിക്കുന്നു.

അവള്‍ അവിടേക്ക് നടന്നു.അത് ഒരു അന്ധ്യവിശ്രമ  കുടീരാമായിരുന്നു.  അതില്‍ നിറയെ മണികളും കല്‍വിളക്കും.കാറ്റത്ത്‌ അവ വല്ലാതെ ശബ്ദം  മുഴക്കിയിരുന്നു.അതില്‍ കന്നഡ  ഭാഷയില്‍ എന്ധോക്കെയോ   കുത്തി കുറിച്ചിരുന്നു. . തൊട്ടടുത്തായി ഒരു സംഗീത    ഉപകരണം കൊത്തി വെച്ചിട്ടുണ്ട്ട് .


താന്‍ നേരത്തെ കാണട്ട ആ ചിത്രം അവളുടെ മനസിലേക് വന്നു.അവള്‍ അവിടെ എഴുതി വെച്ചിരിക്കുന്നത് വായിക്കാന്‍ തുടങ്ങി.


അത് ഒരു രാജ്യത്തിന്റെയും അവിടെ ജീവിച്ച പ്രജകളും  രാജാവും തമ്മില്‍ ഉള്ള സ്നേഹത്തിന്റെയും  കഥ ആയിരുന്ന്നു.

ആരാജ്യമാണ് താന്‍ എപ്പോള്‍ കണ്ട   കാടായി രൂപപ്പെട്ടിരിക്കുന്നത്.ആ രാജകുമാരിയും രാജാവും ഒരുമിച്ചുരുന്നെങ്ങില്‍ എന്ന പ്രാര്‍ത്ഥനയോടെ അവള്‍ ആ കഥ വായിക്കാന്‍ ആരുംഭിച്ചു.
അതില്‍ എങ്ങനെ എഴുതിയെരുന്നു...."ഈ ഒഴുകുന്ന അരുവിയും , ഈ രാജ്യവും  ഇവിടുത്തെ പ്രജകളും സാക്ഷിയായാണ് ഈ കുടീരം നിര്‍മ്മിച്ചിരിക്കുന്നത്".....വളരെ സമ്പല്‍ samrudiyil  കഴിഞ്ഞ ഒരു രാജ്യമായിരുന്നു  ഇത്.ഈ രാജ്യം  ഭരിച്ചിരുന്ന രാജാവും രാജ്ഞിയുടെയും  കാലശേഷം  രാജകുമാരന് തീരെ ചെറുപ്പത്തിലെ രാജ്യം  ഏറ്റെടുക്കേണ്ടി വന്നു.അവനു പ്രായമായപ്പോള്‍ തന്‍റെ rajyathu   സംഗീതവും  കലയും വിദ്യയും   എല്ലാവരും അഭ്യസിക്കണമെന്നു തോന്നി .അതിനായി അവന്‍ ഒരാളെ തേടി ഇറങ്ങി .


രാജാവ് വേഷപ്രച്ചന്നനായി ആയിരുന്നു യാത്ര.തന്‍റെ വെളുത്ത അശ്വത്തിന്റെ പുറത്ത്.രാജാവ് ഒന്ന് വിശ്രമിക്കാനായി അരുവിയുടെ കരയില്‍ എത്തി.അതായിരുന്നു ആ രാജ്യത്തിന്‍റെ അതിര്‍ത്തി.അതിനപ്പുറം അയാള്‍ രാജ്യം ആണ്.തന്‍റെ കുതിരയെ മേയാന്‍ വിട്ടിട്ടു ആ അരുവിയുടെ ഒഴുക്കും നോക്കി അദ്ദേഹം അരുവിക്കരയിലെ മരച്ചുവട്ടില്‍ ഇരുന്നു.ആ കരയെ തഴുകി വന്ന കാറ്റില്‍ അദ്ദേഹം ഒരു നാദം കേട്ടു.ഇമ്പമായ  ഒരു നാദം..അത് തൊട്ടടുത്തുനിന്നും ആണ്.അദ്ദേഹം മെല്ലെ ഈറ്റ് ശബ്ദം വരുന്ന ദിശ ലക്ഷ്യമാക്കി നീങ്ങി.അത് അരുവിയുടെ മറു ദിശയില്‍ നിന്നും ആയിരുന്നു.അവിടെ ഒരു ചെറിയ  കുടിലും കാണപ്പെട്ടു.അദ്ദേഹം അവിടേക്ക് കയറിച്ചെന്നു.അത് ഒരു മുനിമന്ധിരം പോലെ തോന്നി.


ഒരു യുവതി ആ നാദത്തിന്റെ താളത്തില്‍ തുളസി ഇല നുള്ളുന്നു.ഒരു യുവതി മാന്‍ കുഞ്ഞിനു ഇല കൊടുക്കുന്നു.അവര്‍ ആ അപരിചിദ  മുഖം കണ്ട്ട് ആശ്ചര്യത്തോടെ നോക്കി.അദ്ദേഹം പറഞ്ഞു.ഞാന്‍ അയല്‍  രാജ്യത്തുനിന്നും വരുന്നതാണ്.രാജകുമാരന് തന്ടെ പ്രജകളെ സംഗീതം   പഠിപ്പിക്കാന്‍ ഒരു ആഗ്രഹം ഉണ്ട്.അതിന്നായി അങ്ങനെ ആരേലും ഉണ്ടോ എന്ന് അന്വേഷിച്ചു ഇറങ്ങിയതാണ്.ഇവിടെ ഞാന്‍ എപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്ന  സംഗീതം  എനിക്ക് ഒരുപാട് ഇഷ്ട്ടമായി.അത് ആരാണ് വായിക്കുന്നത്.അദ്ദേഹം ആരായാലും എന്‍ട്   പ്രധിഭലം  കൊടുത്തും രാജാവിന്റെ പ്രജകളെ പഠിപ്പിക്കാന്‍ ഞാന്‍ ക്ഷെനിക്കാന്‍   വന്നതാണ്.



ഇതുകേട്ട ആ യുവതികള്‍ അധെഹത്തോട്  ഉമ്മറത്ത്‌ ഇരിക്കാന്‍ പറഞ്ഞു അകത്തേക്ക്  പോയി.ഉടനെ മറ്റൊരുവള്‍ അവിടേക്ക് വന്നു.അവള്‍ അദ്ദേഹത്തിന് നമസ്കാരം പറഞ്ഞു.അതിനു ശേഷം കുടിക്കാനായി ഒരു കൊച്ച്‌ കുടത്തില്‍ സംഭാരം കൊടുത്തു.അദ്ദേഹം  അത് വാങ്ങി.ആദ്യം അകത്തേക്ക്  കയറിയ യുവതികള്‍ പുറത്തീക്ക് വന്നു.അപ്പോള്‍ അതുവരെ കേട്ട ആ ശബ്ദം നിലച്ചു.അവര്‍ അധെഹതോടായി ഉണര്‍ത്തിച്ചു.ഞങ്ങള്‍ അകത്തു കാര്യം പറഞ്ഞിട്ടുണ്ട്ട്.ഉടനെ എങ്ങോട്ട് വരും.


രാജകുമാരന്‍ അപ്പോള്‍ പ്രതീക്ഷ്യ്ച്ചത് ഒരു കാവി വസ്ത്രം ധരിച്ച പ്രായം ചെന്ന ഒരു മുനിയെ ആണ്.കാല്‍പെരുമാറ്റം കേട്ട സ്ഥലത്തേക്ക്  അദ്ദേഹം നോക്കി.അത്യ്സുന്ധരമായ രണട് പാഠങ്ങള്‍.അതില്‍ വെള്ളിയില്‍ തീര്‍ത്ത കൊലുസും,കൊളുസില്‍ ശഭ്ധം കേള്‍പ്പിക്കുന്ന കൊച്ച്‌ കൊച്ച്‌ മുത്തുകളും.അത് ഒരു യുവതി ആയിരുന്നു.അദ്ദേഹം അവളുടെ മുഖത്തേക്ക് നോക്കി.തീജസ്വരൂപിനി ആയ ഒരു യുവതി.അവള്‍ അദ്ധേഹത്തെ വണങ്ങി .ഉടനെ അവിടെ നിന്നിരുന്ന യുവതികള്‍ പറഞ്ഞു ,ഇതാണ് ഞങ്ങളുടെ ഉറ്റ തോഴി.ഇവളാണ്‌ അത് വായിച്ചത്.


രാജകുമാരന് അധ്ഭുധം തോന്നി."എത്ര സുന്ധരിയായായ ഒരു യുവതി,അതും ഈ ചെറു പ്രായത്തില്‍ എങ്ങനെ ഒരു സംഗീതം   ഉപകരണം അതി മനോഹരമായി  വായിക്കുന്നു.അദ്ദേഹം  ഉടനെ തന്‍റെ ആവശ്യം പറഞ്ഞു.പക്ഷെ അത് അവള്‍ക്ക്  അംഗീകരിക്കാന്‍ കഴിഞ്ഞില്ല.അതിനു കാരണം ഉണ്ട്.


അയല്‍ രാജ്യത്തെ കൊച്ച്‌ രാജാവിനോട് സ്വന്തം രാജ്യത്തെ രാജാവിന് ,അതായത് തന്‍റെ അച്ഛനും സഹോദരനും കടുത്ത പക ആണ് .ഒരു അവസരം കിട്ടാന്‍ നോക്കി ഇരിക്കുകയാണ് അവര്‍ ,യുദ്ധം ചെയിതു രാജകുമാരനെ പരാജയപ്പെടുതാനും ,രാജ്യം കീഴടക്കാനും.


കുമാരന്‍ ആദ്യമായി ആണ് എത്ര സുന്ദരിയായ ഒരു പെണ്കുട്ട്യെ കാണുന്നത്.അവളുടെ കണ്ണുകള്‍ തന്നോട് സുംസാരിക്കുന്നതായി അവനു തോന്നി.പക്ഷെ കുമാരിക്ക് അത് ആരാണെന്നു ഒറ്റ നോട്ടത്തില്‍ വ്യക്തമായി.

അവള്‍ ഇതിനു മുന്‍പും ഒരുപാടുതവണ ആ കൊച്ച്‌ കുമാരനെ കണ്ടിട്ടുണ്ട്ട്.
ആല്‍ച്ചുവട്ടില്‍ വേഷം മാറി തന്‍റെ പ്രജകളോട് ക്ഷേമം അന്വേഷിക്കുന്ന.പണ്ട്ടിത സദസുകളെ അമ്പരപ്പിക്കുന്ന,അയോദന  വിദ്യയില്‍ എല്ലാരേയും പരാജയപ്പെടുത്തുന്ന ആ കുമാരനെ അവള്‍ ഒരുപാട് തവണ നോക്കി നിന്നിട്ടുണ്ട്.


പലതവണയും വേഷം മാറി ആണ് അവള്‍ അയല്‍ രാജ്യത്തു     കടന്നിട്ടുള്ളത്.ആദ്യമായി അവള്‍ അവനെ കാണുന്നത് ഒരു  കൊടും വേനക്കാന്.അയല്‍ രാജ്യത്തുള്ള കൃഷ്ണ പ്രതിഷ്ട്ടയുള്ള ഒരു അമ്പലമുണ്ട്.അവിടെ അവള്‍ സ്ഥിരമായി തൊഴാന്‍ വരാറുണ്ട്.സ്വന്തം പിതാവിന്റെയും ,കൊട്ടാരത്തിലുള്ള എല്ലാവരുടെയും കണ്ണുവെട്ടിച്ചു പ്രിയതോഴിയുടെ ഒപ്പം വേഷം മാറി അമ്പലത്തില്‍ എത്തും.ഒരു തിരിച്ചുവരവില്‍ ,ഒരു  കൊടുംവേനക്ക് തീരെ ദാഹിച്ചുവളഞ്ഞ    ഒരു കിളവിയെ അവളുടെ കണ്ണില്‍ പെട്ടു.തളര്‍ന്നിരിക്കുന്ന അവള്‍ക്ക് കൊടുക്കാന്‍ അവരുടെ കൈയില്‍ ഒന്നും ഉണ്ടായിരുന്നില്ല.


                                    ....................( തുടരും)



നൊസ്റ്റാള്‍ജിയ

തകരുന്ന സ്വപ്നങ്ങള്‍,പ്രതീക്ഷകളുടെ വിഴുപ്പുഭാണ്ഡങ്ങള്‍, ഇവയുടെ ഈ വലിയ  ലോകത്തില്‍നിന്നും ചായക്കൂട്ടുകളുടെയും ചിത്രപുസ്തകത്തിന്റെയും ചെറിയ  ലോകത്തേക്ക് ഒരുപാടു ദൂരം ഉണ്ട്‌ എന്ന് നന്നായി അറിയാം.എങ്കിലും തിരിച്ചു പോകാന്‍ ഒരു മോഹം.വെറുതെ ഒരു മോഹം.അവിടെ സ്വപ്നത്തിന് നിറമുണ്ട്,ജീവനുമുണ്ട്.പഠിപ്പിച്ച ടീച്ചറും അടുത്തിരുന്ന പ്രിയ കൂട്ടുകാരനും ഇന്ന് എവിടെയോ ഉണ്ടാകും.ചുവന്ന ചായം പൂശിയ ചാരുകസേരയും ,നിറയെ നിറം തേച്ച കളിപ്പാട്ടവും ദ്രവിച്ച്‌ നിറം മാഞ്ഞു എവിടെയോ ഉണ്ടാകും.പക്ഷെ ആ വര്‍ണം ഇപോഴും മനസ്സില്‍ മായാതെ നില്‍പുണ്ട്.ആ വര്‍ണം തന്നെയാണ് ഇപോഴുള്ള സ്വപ്നത്തിന് നിറം പകരുന്നത്.പക്ഷെ മതിയാവില്ല,ഈ വലിയ ലോകത്തിലെ സ്വപ്നത്തിന് നിറം നല്കാന്‍ ആ വര്‍ണം മതിയാവില്ല.

പെയ്തോഴിയാനായി

ഈ സായാഹ്നവും , ഈ അസ്തമയ സൂര്യനും 
എന്‍റെ ദുഖം അറിഞ്ഞിട്ടും  എന്തെ നീ അറിയാതെ പോയി ....
ഈ മഴക്കാറും, മാഞ്ഞു   പോകുന്ന സൂര്യനും  
ഒരു വിതുമ്പലോടെ എന്നെ നോക്കുമ്പോള്‍....
എന്തെ നീ മാത്രം ദൂരേക്ക് നടന്നു ...... 
ഒരു  സ്വാന്തനമായ് ഈ ഇളം   കാറ്റ്    വീശുമ്പോലും
കാണാ മരയതെക്ക്  നീങ്ങുന്ന നിന്‍റെ  സ്വാന്ത്വനം ഞാന്‍ കൊതിച്ചു ....
ഇനിയും ഒരിക്കലും തിരിച്ചു കിട്ടാത്ത സ്നേഹമാണെന്ന്  അറിഞ്ഞിട്ടും 
എന്തിനാണ് ഞാന്‍ ഇനിയും  കാത്തിരിക്കുന്നത് ....അറിയില്ല .....
എന്‍റെ സ്വപ്നങ്ങളും പ്രതീക്ഷകളും ഇവിടെ അവസാനിക്കുകയാണ് ....
   


സ്വപ്നങ്ങള്‍

സ്വപ്നങ്ങള്‍ എത്ര ഭാരം ഉള്ളതെകിലും നമ്മള്‍ താഴെ വയ്കാറില്ല.എത്ര സ്വപ്നങ്ങള്‍ തകര്‍ന്നാലും നമ്മള്‍ സ്വപ്നങ്ങള്‍ കാണാന്‍ മടിക്കാറില്ല.ആ സ്വപ്നങ്ങള്‍ ആയിരിക്കാം മുന്‍പോട്ടു പോകാനുള്ള ചവിട്ടുപടി ആകുന്നത്‌.സ്വപ്നങ്ങള്‍,പ്രതീക്ഷകള്‍; കണ്ണുനീര്‍ അണിഞ്ഞ എത്രയോ രാത്രികളില്‍ പുഞ്ചിരിയുടെ പൂമാല തന്നിട്ടുണ്ട്.യാതാര്‍ത്ഥ്യം സ്വപ്നത്തെ തോല്പിക്കുമ്പോള്‍ തകരുന്നത് ഒരു ജീവിതമായിരിക്കും.ഹൃദയത്തിലെ ചൂട് മാറാന്‍ കണ്ണുനീര്‍ നെഞ്ചിലേക്ക് തുള്ളിതുള്ളിയായി വീഴുക തന്നെ വേണം.സ്വപ്നങ്ങള്‍ ചീടുകൊട്ടരം പോലെ തകര്‍ന്നു വീഴുന്നത് നിസ്സഹായനായി നോക്കിനിന്നപ്പോള്‍പോലും തകര്‍ന്നുപോകാതെ താങ്ങി നിര്‍ത്തിയത് സ്വപ്നങ്ങള്‍ തന്നെയായിരുന്നു.സ്വപ്നങ്ങള്‍ പൂര്‍ത്തികരിക്കാനുള്ള ഓട്ടത്തിനിടയില്‍ ഒരു കാര്യം മറക്കരുത് -"what is the use of running fast if you are not in the right way ."

courtesy: art.com

യാത്രാമൊഴി

എല്ലാം ഈ മഴയോട് കൂടി പെയിതു തീര്‍ന്നിരുന്നെന്ഗ്ഗില്‍ ....
ഇല്ല ഒരിക്കലും ഇല്ല ...ഇനിയും  ഒരുപാട് നാളുകള്‍ ഈ ദുഖം  മനസ്സില്‍ കൊണ്ടു  നടക്കണം
അവസാനം എവിടേലും, തൂവല്‍ ഉരിഞ്ഞു പറക്കുന്ന പക്ഷിയെപോലെ പറന്നു
പറന്നു ആകാശ നീലിമയില്‍ മറയണം .... യാത്രാമൊഴി


മഴക്കാലം

മഴക്കാലം ........
ഇന്നും ഇവിടെ നല്ല മഴ പെയിതു...നല്ല മഴ........
മഴ പെയ്യുമ്പോള്‍ ഒരു വല്ലാത്ത അനുഫവമാണ്.....
ഞാന്‍ ആരെയോ പ്രണയിക്കും പോലെ..ആരും കാണാതെ ആരും അറിയാതെ
ഒരു നോക്കു കാണാന്‍ മനസ് വെമ്പും പോലെ....
അവന്‍ പോലും അറിയാതെ അവന്‍റെ ഹൃധയതുടിപ്പുകള്‍  അറിയും  പോലെ .....
അവന്‍ എന്‍റെ കണ്ണില്‍ നിന്നും മറയും  വരെ ഞാന്‍ അവനെ നോക്കി നിന്നു...

എപ്പോള്‍ എവിടെയോ അവന്‍ ഉണ്ട്..അറിയില്ല എനിക്ക്....

ഈ രാത്രി അവനും ഉറങ്ങിയിട്ട് ഉണ്ടാകില്ല......
മഴ ഒരുപാട്  ഇഷ്ട്ടമുള്ള അവനും ഈ മഴ ആസ്വടിചിട്ടുണ്ടാകം.....

...ആ കഴിഞ്ഞ കാലങ്ങള്‍ ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല ..

ഇവിടം എനിക്ക് ഒത്തിരി നഷ്ട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്....
ഒരുപാട് സന്തോഷവും തന്നിട്ടുണ്ട്..
ഓരോ മഴയും ഓരോ അനുഭവങ്ങള്‍ക്ക് സാക്ഷി ആയിട്ടുണ്ട്‌...
ഏറയൂം ഭൂമിഉടെ സഗ്ഗടം   പോലെ കരഞ്ഞു തീര്‍ത്തിട്ടുണ്ട്...
അവസാനം മഴയത്ത് ഇറങ്ങി ആ സംഗടങ്ങള്‍ ഒക്കെ,അവളുടെ സങ്ങടമായ് മഴയില്‍ ലയിപ്പിച്ചിട്ടുണ്ട്....
പിന്നയൂം എന്തിനാണ് ഞാന്‍ ഈ മഴയെ സ്നേഹിക്കുന്നത് ............
.................................... അറിയില്ല 


DO YOU KNOW THIS MAN?

HIS NATURE
A MAN WHO WISHES TO WALK THROUGH THE NARROW LANE OF LIFE,WHO DISLIKES TO SEE TEARS IN THE EYES OF OTHERS ESPECIALLY BECAUSE OF HIM,WHOSE SO MANY AMBITIONS DISSOLVED BEFORE THE CRUEL WORLD, WHOSE DREAMS FAILED BEFORE REALITY,WHO WISHES TO WEEP IN DARKNESS AND TO HIDE THE TEARS BEHIND THE EYES,KEEPING THE LOSSES IN MIND DREAMING FOR A PLEASANT DAWN.........SURE IT IS NOT FAR...........

HIS THOUGHTS

OH DEAR WORLD WHY YOU ARE GIVING BRIGHTNESS TO SMILES AND TEARS EQUALLY.

LIFE IS BEAUTIFUL........................JUST LIKE A LADY WHO WEAR A GOLDEN GOWN DECORATED BY THE PRECIOUS STONES,NOBODY THINKS WHAT HAPPENS IN THE GREEN ROOM, NOBODY THINKS THE HARD WORK OF THE DESIGNER TO CREATE IT. WE DON'T THINK THE HARDSHIP OF THE REAL WORLD TO MAKE BOTH ENDS MEET. WHILE MOVING WITH THE FAST CHANGING WORLD, JUST TURN BACK AND SEE THOSE WHO ARE BEHIND,WHO STRUGGLE EVEN TO WALK, EXPECT FOR A PLEASANT WORLD. 


മാഞ്ഞുപോയ പ്രണയം


വേദനിപ്പിച്ചു തിരികെ നടക്കുമ്പോളും
സ്നേഹത്തിന്‍റെ കൂരമ്പുകള്‍ എന്നെ വേട്ട ആടുന്നതുപോലെ....
രജനിടെ  ഇരുളിമയില്‍  എന്‍റെ സ്വപ്‌നങ്ങള്‍ കണ്ണീര്‍ കണങ്ങളായി  പെയ്യുന്നുണ്ടടിപ്പോളും

....


തിരിഞ്ഞുനോട്ടം

വെട്ടിപ്പിടിച്ചതൊക്കെ നഷ്ടപ്പെടാന്‍ തുടങ്ങുബോള്‍ ,സ്നേഹിച്ചതും മനസ്സു പങ്കുവെച്ചതും വെളിച്ചം വരുമ്പോള്‍ എവിടെക്കോ ഓടിമറയുന്ന നിഴലിനെ ആണെന്നു തിരിച്ചറിയുമ്പോള്‍ ,ഒരാളുടെ നെടുവീര്‍പ്പുകള്‍ മറ്റൊരാള്‍ക്ക്‌ തമാശയാകുമ്പോള്‍ ,എവിടെയോ ഒരു നീറ്റല്‍, ഒരു പിരിമുറുക്കം ,ഒരു ഏകാന്തത ,പെട്ടെന്ന് ഒറ്റയ്ക്കായതുപോലെ.സ്വന്തം തേങ്ങലുകള്‍ ഹൃദയത്തില്‍ അലയടിക്കുമ്പോള്‍ മനസ്സു മന്ത്രിക്കും ,പ്രതീക്ഷകളെ ഉടച്ചുകളഞ്ഞു ,കാറ്റിനെപോലെ കടലിനെപോലെ എവിടെക്കോ പറന്നു പോകൂ.ഇന്നത്തെ സന്തോഷം ഇന്ന് അവസാനിക്കട്ടെ.വിഷമങ്ങളും .....................................................



എന്റെ കളിത്തോഴിക്കായ്........

എന്‍റെ  കളിത്തോഴിക്കായ്........  
നമ്മുടെ സുഹൃത്തിന്റെ     ഇടനാഴികളില്‍ എന്നെങ്കിലും
എന്‍റെ  മനിചിലങ്ങ കിലുങ്ങിയെരുന്നെങ്ങില്‍...
ഇനിയും  ആ ഈരടികള്‍ സ്വരമിടാരത്തെ പാടാമെന്ഗ്ഗില്‍ ......
നിറഞ്ഞ മനസോടെ നിയോന്നു പുഞ്ഞിരിചെന്ഗ്ഗില്‍   ‍...
എന്‍റെ മനസൊന്നു ഉറക്കെ കരഞ്ഞേനെ ..........



Friendship

"like friendship.only my pillow 

knows me,as it wiped my tears

,witnessed my smiles and it is

my only friend hugged me and

supported me on it's shoulders 

when i wept.but sometimes 

lonliness is the best way to open 

the windows of our mind.then the 

soul will tell the stories of 

happiness,tears,separation and 

much more.the weeping of a 

flowing river is never noticed.it 

may be mistaken as a melody 

and we will enjoy it.BUT.........



സൗഹൃദം

നിഴലുപോലെ പരസ്പരം കണ്ട്ടും കാണാതയൂം
മനസിനെ മനസ് കൊണ്ടറിഞ്ഞ സ്നേഹം 

ഒരിക്കലും പെയുത്  തീരാതിരുന്നെന്ഗ്ഗില്‍....

.................കടപ്പാട് (എന്റെ ബാല്യകാല  സുഹൃത്ത്‌ )


PART OF A JOURNEY

ഒരിക്കല്‍ മഴയത്ത് റോഡിലൂടെ നടന്നപ്പോളാണ്‌  വഴിയരികില്‍ മഴ നനഞ്ഞു നില്‍കുന്ന അവളെ കണ്ടത് .എന്‍റെ കുടയില്‍ കയറാന്‍ അവള്‍ തയാറായി.കുറെ ദൂരം ഒരുമിച്ചു നടന്നു.അപോഴെല്ലാം അവള്‍ പിന്നിലേക്ക്‌ നോക്കിയിരുന്നു,ആരെയോ പ്രതീക്ഷിച്ച്.കുറെ സമയത്തിനു ശേഷം ദൂരെനിന്നും വര്‍ണകുടയുമായി ആരോ വരുന്നത് അവള്‍ കണ്ടു.അവളുടെ സന്തോഷം മുഖം കണ്ടപ്പോള്‍ എനിക്ക് മനസ്സിലായി.ഉടനെ എന്നോട് ഒരു വാക്കുപോലും മിണ്ടാതെ വര്‍ണക്കുടയില്‍ കയറാനായി അവള്‍ പിന്നിലേക്ക്‌ ഓടുന്നത് ഞാന്‍ കണ്ടു.ഒരു നിമഷം ഞാന്‍ പകച്ചു നിന്നുപോയി.എങ്കിലും അവളെ വീണ്ടും വിളിക്കാന്‍ ഞാന്‍ ശ്രമിച്ചില്ല.ആ വര്‍ണക്കുടയില്‍ അവള്‍ മഴ തീരുംവരെ യാത്ര ചെയട്ടെ എന്ന് മനസ്സില്‍ ആശംസിച്ചുകൊണ്ട് ഞാന്‍ മുന്നോട്ടു നടന്നു.കാലം കടന്നുപോയി.ഇപ്പോഴും മഴ പെയ്യുന്നു ,പഴയ യാത്രയുടെ ഓര്‍മ്മകളുമായി ................................








Share/Bookmark

Download Question paper and syllabus